ആലപ്പുഴ: പശുവിെൻറ പേരിൽ മുസ്ലിം-ദലിത് വിഭാഗങ്ങളെ കൊല്ലുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൗ മാസം 31ന് വൈകീട്ട് നാലിന് തിരുവമ്പാടിയിൽ ജനമുന്നേറ്റ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, സംസ്ഥാന സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിൻകര, ശശി പന്തളം, സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ എന്നിവർ പങ്കെടുക്കും. പരിപാടിയുടെ മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: മോഹൻ സി. മാവേലിക്കര (ചെയർ), വി.എ. അബൂബക്കർ (വൈസ് ചെയർ), നാസർ ആറാട്ടുപുഴ (ജന. കൺ), എം.എച്ച്. ഉവൈസ് (പ്രോഗ്രാം), വി.എ. അമീൻ (പ്രചാരണം), ടി.എസ്. സബീർ ഖാൻ (പ്രതിനിധി), റിനാഷ് മജീദ് (പ്രകടനം), എസ്. അൽത്താഫ് (പി.ആർ), നൗഷാദ് പടിപ്പുരക്കൽ, കെ.കെ. നിസാർ, ജലീൽ, ഇ. അയ്യൂബ്, ജമീൽ സി. ജമാൽ, സി.എസ്. നാസർ, തുണ്ടിൽ ബഷീർ, ഷാഹിൻ ഷിഹാബ്, യാസിർ തുണ്ടിയിൽ, ബീന നാസർ (കമ്മിറ്റി കൺ). യോഗത്തിൽ മോഹൻ സി. മാവേലിക്കര അധ്യക്ഷത വഹിച്ചു. വി.എ. അബൂബക്കർ, നാസർ ആറാട്ടുപുഴ, ടി.എസ്. സബീർ ഖാൻ, ജോൺ ബ്രിട്ടോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.