മൂവാറ്റുപുഴ: നിർമല കോളജിൽ പ്രതിമാസ ക്ക് ചൊവ്വാഴ്ച തുടക്കമാകും. പരിസ്ഥിതി ചിന്തകനും മുൻ ഡി.എഫ്.ഒയുമായ ഡോ. എൻ.സി. ഇന്ദുചൂഡനാണ് പ്രഭാഷകൻ. പ്രകൃതിയും മനുഷ്യനും ഭാരതീയ ദാർശനിക വഴികളിൽ എന്നതാണ് വിഷയം. പ്രതിഷേധ മാർച്ചും ധർണയും മൂവാറ്റുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കും തൊഴിലുറപ്പ് വേതനം നൽകാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് ഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ഞള്ളൂർ വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിസൻറ് ജോയി മാളിയേക്കൽ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഐ മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻറ് ടോമി തന്നിട്ടാമാക്കൽ അധ്യക്ഷത വഹിച്ചു. ജോസ് പെരുമ്പിള്ളിക്കുന്നേൽ, വി.എം. സൈനുദ്ദീൻ, സമീർ കോണിക്കൽ, ജിമ്മി തോമസ്, ജിൻറ് ടോമി, സി.എ. ബാബു, ജോൺസൻ തോമസ്, ജോളി പൈക്കാട്ട്, എം.ജി. ഷാജി, ബിന്ദു ഗോപി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.