മഹാരാജാസ്​ കോളജിൽ ഫ്ര​േട്ടണിറ്റി പ്രവർത്തകർക്കുനേരെ മർദനം

കൊച്ചി: മഹാരാജാസ് കോളജിൽ ഫ്രേട്ടണിറ്റി മൂവ്മ​െൻറ് പ്രവർത്തകർക്കുനേരെ എസ്.എഫ്.െഎ പ്രവർത്തകരുടെ മർദനം. ഫ്രേട്ടണിറ്റി മഹാരാജാസ് യൂനിറ്റ് പ്രസിഡൻറ് ഫുആദ് മുഹമ്മദ്, ജോയൻറ് സെക്രട്ടറി ഇസ്ഹാഖ് ഇബ്രാഹിം എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം വർഷ ബി.എ പൊളിറ്റിക്സ് വിദ്യാർഥികളാണിവർ. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് മെംബർഷിപ് കാമ്പയിൻ കാമ്പസിൽ സമ്മതിക്കിെല്ലന്നും പോസ്റ്റർ പതിക്കാൻ അനുവദിക്കിെല്ലന്നും പറഞ്ഞായിരുന്നു മർദനമെന്ന് ഇരുവരും പറഞ്ഞു. തടയാൻ ശ്രമിച്ച യൂനിറ്റ് സെക്രട്ടറിയായ വിദ്യാർഥിനിയെയും മർദിച്ചു. സംസ്ഥാന ഉദ്ഘാടന പരിപാടി മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോടതി കുറ്റക്കാരനായി കാണുന്നതുവരെ പ്രതി നിരപരാധി -മനുഷ്യാവകാശ കമീഷൻ ആലുവ: കുറ്റാരോപിതനെ കോടതി കുറ്റക്കാരനായി കാണുന്നതുവരെ നിരപരാധിയായി കാണണമെന്നാണ് നിയമം അനുശാസിക്കുന്നതെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ പി. മോഹനദാസ്. ആലുവയിൽ മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിനുശേഷം ദിലീപി​െൻറ ഗൂഢാലോചന കേസ് സംബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസിലടക്കം ഗൂഢാലോചന തെളിയിക്കാൻ പ്രയാസമാണ്. സാഹചര്യ തെളിവുകൾ ഒരുമിച്ച് കൊണ്ടുവന്ന് തെളിയിക്കേണ്ടതുണ്ട്. നിരപരാധിയായി പുറത്ത് വന്നാൽ സിനിമ താരമെന്ന നിലയിൽ വൻ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് നൽകുക സ്വാഭാവികമാണ്. ഈ വിഷയം മാധ്യമങ്ങൾ ജനഹൃദയങ്ങളിലെത്തിച്ച് കഴിഞ്ഞു. ഇനി പൊലീസും കോടതിയും നോക്കട്ടെയെന്നും മാധ്യമ ചർച്ചകൾ ഒഴിവാക്കണമെന്നാണ് ത​െൻറ അഭിപ്രായമെന്നും ചെയർമാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.