ക്ഷേത്രകലാസ്വാദക സമിതി പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: പഞ്ചവാദ്യ കലാകാരന്മാർക്കുള്ള . ഉൗരമന അജിതൻ മാരാർ (തിമില), കലാമണ്ഡലം പ്രകാശൻ (മദ്ദളം), പൈപ്പോത്ത് ഉണ്ണി (കൊമ്പ്), പെരുവനം മുരളി (ഇലത്താളം) എന്നിവർക്കാണ് സുവർണമുദ്ര. മദ്ദളവാദ്യ നിർമാതാവ് പെരുവെമ്പ് രാഘവന് വാദ്യമിത്ര പുരസ്കാരവും നൽകും. ആഗസ്റ്റ് 15ന് കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പഞ്ചവാേദ്യാത്സവ വേദിയിൽ പുരസ്കാരങ്ങൾ നൽകും. പല്ലാവൂർ പുരസ്കാര ജേതാവ് ചെങ്ങമനാട് അപ്പുനായരെ ആദരിക്കും. നെന്മാറ വെങ്കിടാചലയ്യർ ട്രസ്റ്റി​െൻറ ശിവലയ പുരസ്കാരം ഇതേ വേദിയിൽ ചെർപ്പുളശേരി ശിവശങ്കരന് (മദ്ദളം) നൽകും. തുടർന്ന് ചോറ്റാനിക്കര വിജയൻമാരാർ (തിമില), ചെർപ്പുളശേരി ശിവൻ (മദ്ദളം), പാഞ്ഞാൾ വേലുക്കുട്ടി (ഇലത്താളം), മച്ചാട്ട് മണികണ്ഠൻ (കൊമ്പ്), തിച്ചൂർ മോഹനൻ (ഇടയ്ക്ക) എന്നിവരുടെ നേതൃത്വത്തിൽ അറുപതോളം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം നടക്കും. വാർത്തസമ്മേളനത്തിൽ ആർ.കെ. ദാമോദരൻ, പാലേലി മോഹനൻ, കണ്ണൻസ്വാമി, കാലടി കൃഷ്ണയ്യർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.