കൊച്ചി: കല്യാൺ ജ്വല്ലേഴ്സ് യു.എ.ഇയിലെ അജ്മാനിലും റാസ് അൽ-ഖൈമയിലും പുതിയ ഷോറൂമുകൾ തുറന്നു. ബ്രാൻഡ് അംബാസഡർമാരും പ്രമുഖ സിനിമാ താരങ്ങളുമായ പ്രഭു ഗണേശൻ, മഞ്ജു വാര്യർ എന്നിവരും ചെയർമാനും മാനേജിങ്. ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. മുഷ്റിഫിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിലാണ് അജ്മാനിലെ ഷോറൂം. റാക് മാളിലാണ് റാസ് അൽ-ഖൈമയിലെ ഷോറൂം പ്രവർത്തിക്കുന്നത്. ഇതോടെ കല്യാൺ ജ്വല്ലേഴ്സിന് യു.എ.ഇയിൽ 14 ഷോറൂമുകളായി. ഉദ്ഘാടന ആഘോഷങ്ങളുടെ ഭാഗമായി നിബന്ധനകൾക്ക് വിധേയമായി സൗജന്യ സ്വർണനാണയം നൽകി. കല്യാണിെൻറ മികച്ച വളർച്ച രേഖപ്പെടുത്തുന്ന വിപണികളിലൊന്നാണ് യു.എ.ഇയെന്നും മൂന്നുവർഷത്തിനുള്ളിൽ വിറ്റുവരവിെൻറ 15 ശതമാനം യു.എ.ഇയിൽനിന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടി.എസ്. കല്യാണരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.