കൊച്ചി: ഗോമാംസം ഭക്ഷിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുന്നത് യഥാർഥത്തിൽ ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തലാണെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ സംഘടിപ്പിച്ച ദക്ഷിണ കേരള വിസ്ഡം അധ്യാപക സംഗമം അഭിപ്രായപ്പെട്ടു. ജാമിഅ അൽഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി പുതുപറമ്പ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ സംസ്ഥാന കൺവീനർ നബീൽ രണ്ടത്താണി അധ്യക്ഷത വഹിച്ചു. വൈജ്ഞാനിക വിപ്ലവമാണ് വർഗീയതയെ തുടച്ചുമാറ്റുവാനാവശ്യമായ വജ്രായുധമെന്ന് സമൂഹം മനസ്സിലാക്കണം. അമർനാഥ് തീർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം അപലപനീയമാണ്. ഇത്തരം തീവ്രവാദികൾക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കുകയും വേണമെന്ന് സംഗമം ആവശ്യപ്പെട്ടു. അബ്്ദുലത്തീഫ് സുല്ലമി മാറഞ്ചേരി, ഐ.എസ്.എം സംസ്ഥാന ഉപാധ്യക്ഷൻ അനസ് നദ്വി എന്നിവർ ക്ലാസുകൾ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.