സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം

ആലുവ: എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ് സ്വാഗതസംഘം ഓഫിസ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.അബ്‌ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് അനസ് ഫാളി അധ്യക്ഷതവഹിച്ചു. ആലുവ ഹെൽത്ത് ഇൻസ്പെക്ടർ ഡോ. മുഹമ്മദ് ഹാഷിം ക്ലാസെടുത്തു. കൊടികുത്തുമല മഹല്ല് സെക്രട്ടറി അബു സ്വാലിഹ് സംസാരിച്ചു. ജില്ല സെക്രട്ടറി പി.എം. മസ്ഹൂദ് സ്വാഗതവും സ്വാഗത സംഘം കൺവീനർ ഷംസുദ്ദീൻ കൊടികുത്തുമല നന്ദിയും പറഞ്ഞു. സാഹിത്യോത്സവി​െൻറ ജില്ലതല മത്സരങ്ങൾ സെപ്റ്റംബർ മൂന്ന്, നാല് തീയതികളിലാണ്. ക്യാപ്‌ഷൻ ea53 ssf എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ് സ്വാഗത സംഘം ഓഫിസ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.അബ്‌ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.