പറവൂർ: ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും കലക്ടറുടെയും നിർദേശത്തെ തുടർന്ന് കുടിയൊഴിപ്പിച്ച വഴിയോര കച്ചവടക്കാരുടെ പുനരധിവാസം വൈകുന്നത് കച്ചവടക്കാരെ ദുരിതത്തിലാക്കുന്നു. പഴയ സ്റ്റാൻഡ് മുതൽ ചേന്ദമംഗലം കവല വരെയുള്ള പൊതുനിരത്തുകളിലാണ് നിരവധിപേർ ഉന്തുവണ്ടികളിലും മറ്റും പഴം-പച്ചക്കറി ഉൾെപ്പടെയുള്ള സാധനങ്ങൾ കച്ചവടം ചെയ്തിരുന്നത്. കാലങ്ങളായി ഇവർ പൊതുനിരത്തുകളെ ആശ്രയിച്ചാണ് കച്ചവടം നടത്തിപ്പോന്നിരുന്നത്. കലക്ടറുടെ നിർദേശത്തെ തുടർന്ന് നഗരസഭ ഇവർക്ക് നോട്ടീസ് നൽകിയാണ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്. തട്ടുകട ഉൾെപ്പടെയുള്ള ലൈസൻസ് ഇല്ലാത്ത നൂറോളം കടക്കാരെയാണ് ഒഴിപ്പിച്ചത്. മഴമൂലമുള്ള പകർച്ചവ്യാധികൾ പടരുന്നത് തടയാനും ഭക്ഷ്യവസ്തുക്കൾ അനാരോഗ്യകരമായ സ്ഥലങ്ങളിൽ തടയാനും വേണ്ടിയാണ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചത്. ഇതേതുടർന്ന് നഗരത്തിലെ 95 ശതമാനം കടകളും നീക്കി. കച്ചേരിപ്പടി, പ്രൈവറ്റ് സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, എന്നിവിടങ്ങളിലാണ് കൂടുതലും കച്ചവടം നടത്തിയിരുന്നത്. വഴിയോര കച്ചവടക്കാരുടെ എണ്ണം സർേവയിലൂടെ നഗരസഭ ശേഖരിച്ചിട്ടുണ്ട്. ഇവരെ മുനിസിപ്പൽ സ്റ്റാൻഡിലെ പിൻഭാഗത്ത് കുടിയിരുത്താൻ നഗരസഭ തറയോട് പാകി സ്ഥലം തയാറാക്കിയിട്ടുണ്ട്. എന്നാൽ, ഈ സ്ഥലത്ത് വഴിവാണിഭക്കാർ കച്ചവടത്തിനിരിക്കാൻ തയാറാകുമോ എന്ന് കണ്ടറിയേണ്ടതാണ്. ഇവിടേക്ക് സാധനങ്ങൾ വാങ്ങാൻ ആളുകൾ വരിെല്ലന്നാണ് വഴിയോര കച്ചവടക്കാർ പറയുന്നത്. കച്ചവടക്കാരിൽ പലരും പ്രായമായവരായതിനാൽ പുറമെ കൂലിപ്പണിക്കും മറ്റും പോകാൻ കഴിയാത്തവരാണ്. അതേസമയം, ഒഴിപ്പിച്ച വഴിവാണിഭക്കാർക്ക് ഉന്തുവണ്ടി ഉൾെപ്പടെയുള്ള സഹായങ്ങൾ നൽകി പുനരധിവസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.