ചങ്ങമ്പുഴയുടെ 'വാഴക്കുല' ജനകീയ കൂട്ടായ്മയിലൂടെ അഭ്രപാളിയിലേക്ക്

ചങ്ങമ്പുഴയുടെ 'വാഴക്കുല' ജനകീയ കൂട്ടായ്മയിലൂടെ അഭ്രപാളിയിലേക്ക് പേരാമ്പ്ര(കോഴിക്കോട്): ചങ്ങമ്പുഴയുടെ പ്രശസ്തമായ 'വാഴക്കുല' എന്ന കവിത ജനകീയ കൂട്ടായ്മയിലൂടെ സിനിമയാക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സിനിമ നിർമിക്കാൻ കമ്മിറ്റി രൂപവത്കരിച്ചു. എരവട്ടൂർ ജ്ഞാനോദയം എൽ.പി സ്കൂളിൽ നടന്ന യോഗത്തിൽ കലാസാംസ്കാരിക മേഖലയിലുള്ള 80ഒാളം പേർ പങ്കെടുത്തു. ഒഡേസ സത്യ​െൻറ സംവിധാന സഹായിയായിരുന്ന മനോ പാർവതി അരിയൻ ആണ് തിരക്കഥ, സംവിധാനം നിർവഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് നാലിന് തുടങ്ങും. ജനകീയ കമ്മിറ്റിയുടെ ഭാരവാഹികളായ മഞ്ഞിലാസ് ബാലകൃഷ്ണൻ (ചെയർ), പി.ഡി. സണ്ണി (വൈസ് ചെയർ), മനോ പാർവതി അരിയൻ (കൺ), പി.എം. സത്യൻ (ജോ. കൺ), മാജിക് ബാബു (ട്രഷ) എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.