പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാര്‍ അറുന്നൂറ്റിമംഗലം വിജി ഭവനത്തില്‍ ശ്യാംകുമാറാണ് (30) അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയായ 17 കാരിയെ (വർഷം....) ജൂണ്‍ ആറുമുതൽ ആഗസ്റ്റ് 12 വരെ ഒളിവിൽ പാർപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനിെല്ലന്ന മാതാപിതാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെപ്പറ്റി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ ഒളിസേങ്കതത്തിൽ നിരീക്ഷണം നടത്തിയിരുന്നു. തുടർന്നാണ് പിടിയിലായത്. മാവേലിക്കര പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീകുമാർ, സബ്- ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ബാബുക്കുട്ടന്‍, സി.പിമാരായ മുഹമ്മദ് ഷെഫീഖ്, അരുണ്‍ ഭാസ്‌കര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.