തൃക്കുന്നപ്പുഴ: ഇരുമുന്നണിക്കും നിർണായകമായി ഹരിപ്പാട് ബ്ലോക്ക് ഉപതെരഞ്ഞെടുപ്പ്. 13 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിെൻറ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണം നേടിയത്. എന്നാൽ, തൃക്കുന്നപ്പുഴ ഡിവിഷനിൽനിന്ന് ജയിച്ച യു.ഡി.എഫ് അംഗം റീന രാജിവെച്ചതാണ് തൃക്കുന്നപ്പുഴ ഡിവിഷൻ ഉപെതരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നത്. 18നാണ് ഉപതെരഞ്ഞെടുപ്പ്. 19ന് ഫലം പ്രഖ്യാപിക്കും. 13 അംഗങ്ങളുള്ളതിൽ യു.ഡി.എഫ് ഏഴും സ്വതന്ത്രൻ ഉൾെപ്പടെ എൽ.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്. യു.ഡി.ഫ് അംഗം രാജിവെച്ചപ്പോൾ നില തുല്യമായി. നിലവിൽ രമേശ് ചെന്നിത്തല മണ്ഡലത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് വോട്ട് അഭ്യർഥിക്കുന്നത്. എന്നാൽ, സംസ്ഥാന സർക്കാറിെൻറ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് രംഗത്തുള്ളത്. കേന്ദ്രസർക്കാറിെൻറ നേട്ടങ്ങൾ അക്കമിട്ട് നിരത്തി എൻ.ഡി.എയും മത്സരരംഗത്ത് സജീവമാണ്. ജയിക്കുന്ന മുന്നണിക്ക് ഭരണം പിടിക്കാമെന്നിരിക്കെ സംസ്ഥാന നേതാക്കൾ ഉൾെപ്പടെ പ്രചാരണത്തിനെത്തുന്നുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ ഫിഷറീസ് മന്ത്രിയുമായ എസ്.ശർമ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. സദാശിവൻ, അഡ്വ.സി.എസ്. സുജാത, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് അഡ്വ.പി.എ. മുഹമ്മദ് റിയാസ് എന്നിവർ രംഗത്തുണ്ട്. യു.ഡി.എഫ് സ്ഥാനാർഥിക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബയോഗങ്ങളിൽ പങ്കെടുത്തു. ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ, ജില്ല വൈസ് പ്രസിഡൻറ് കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി ഡി. അശ്വിനിദേവ് എന്നിവർ എൻ.ഡി.എ സ്ഥാനാർഥിയുടെ പ്രചാരണത്തിന് ഡിവിഷനിലുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി- ശ്രീകല, എൽ.ഡി.എഫ് സ്ഥാനാർഥി- ബിന്ദു ഷാജി, എൻ.ഡി.എ സ്ഥാനാർഥി- അനിഷ എന്നിവർ സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.