അബ്രാഹ്മണെൻറ നിയമനം എതിര്‍ത്ത സംഭവം: ആർ.എസ്.എസിെൻറ മുഖം കൂടുതല്‍ വ്യക്തമായി -സി.പി.എം മാവേലിക്കര: അബ്രാഹ്മണനായ കീഴ്ശാന്തിയെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നിയമിക്കാന്‍ പാടില്ലെന്ന ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ നിലപാട് ദലിതരോടും പിന്നാക്കക്കാരോടുമുള്ള ആർ.എസ്.എസിെൻറ മുഖം കൂടുതല്‍ വ്യക്തമായതായി സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ കായംകുളം പുതിയിടം ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരനായ ചേരാവള്ളി പാലാഴിയില്‍ സുധി കുമാറിന് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ സ്ഥലം മാറ്റത്തിലൂടെയാണ് നിയമനം ലഭിച്ചത്. നിയമന തീരുമാനം അറിഞ്ഞയുടന്‍ ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും നിയന്ത്രണത്തിലുള്ള ക്ഷേത്ര ഭരണസമിതി അബ്രാഹ്മണനായ കീഴ്ശാന്തിയെ ക്ഷേത്രത്തില്‍ വേണ്ടെന്ന് പ്രമേയം പാസാക്കി ദേവസ്വം ബോര്‍ഡിന് നല്‍കി. കഴിഞ്ഞ ഒന്നിന് ചുമതലയേല്‍ക്കേണ്ട സുധി കുമാറിന് ഭരണസമിതിയുടെ വിവേചന നിലപാട് കാരണം ഇതുവരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹിന്ദുക്കളില്‍ മഹാഭൂരിപക്ഷം വരുന്ന ദലിതരെയും പിന്നാക്കക്കാരെയും മനുഷ്യരായി കണക്കാക്കാന്‍പോലും അവര്‍ തയാറായിട്ടില്ല. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ശ്രീദേവി വിലാസം ഹിന്ദുമത കണ്വെൻഷെൻറ നിലപാട് തിരുത്തേണ്ടതാണെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.