മദ്യശാല തുറന്നതിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് മാർച്ച് ചെങ്ങന്നൂർ: നഗരസഭയിലെ തോട്ടിയാട്ട് വീണ്ടും ബിവറേജസ് കോർപറേഷെൻറ വിദേശമദ്യശാല നിയമ വിരുദ്ധമായി തുറന്നതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. എം.സി റോഡിൽ നന്ദാവനം ജങ്ഷനിൽനിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകൾ പങ്കെടുത്തു. ധർണ ബി.ജെ.പി ജില്ല സെക്രട്ടറി കെ.ജി. കർത്ത ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ ജില്ല സെക്രേട്ടറിയറ്റംഗം ആർ.പാർഥസാരഥീ വർമ, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ജില്ല ജനറൽ സെക്രട്ടറി ബീപിഷ് ചെറുവല്ലൂർ, മഹിള മോർച്ച മണ്ഡലം പ്രസിഡൻറ് കല രമേശ്, ശ്രീരാജ്, ശിവൻകുട്ടി, റോയി മാത്യു, പി.കെ. ഗോപിനാഥൻ, രമേശ് പേരിശ്ശേരി, ചെയർപേഴ്സൺ രാജമ്മ അപ്പുക്കുട്ടൻ, ടി. കോശി, ലത രമേശ്, ടെസി ബേബി തുടങ്ങിയവർ സംസാരിച്ചു. പകർച്ച പനി ബാധിതരുടെ എണ്ണം കൂടുന്നു, ആശുപത്രിയിൽ തിരക്ക് വർധിച്ചു ഹരിപ്പാട്: കാർത്തികപള്ളി താലൂക്കിൽ പനി ബാധിതരുടെ എണ്ണം കൂടി. വിവിധ സ്ഥലങ്ങളിൽനിന്നും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ആയിരങ്ങളാണ് ചികിത്സക്കെത്തുന്നത്. സർക്കാർ ആശുപത്രിയിലെ തിരക്ക് കാരണം സ്വകാര്യ ആശുപത്രിയിൽ പോകുന്നവരും ഏറെയാണ്. ഡോക്ടർമാരുടെ കുറവ് കാരണം പാവപ്പെട്ടവർ ക്യൂവിൽനിന്ന് ബുദ്ധിമുട്ടി ചികിത്സ തേടുന്നു. കിടത്തിച്ചികിത്സക്ക് ഗവ. ആശുപത്രിയിൽ സൗകര്യം കുറവായതിനാൽ കൂടുതൽ പേരെയും ഒ.പിയിൽ മരുന്ന് നൽകി പറഞ്ഞു വിടുകയാണ്. 46 പേർ മാത്രമാണ് ആശുപത്രിയിൽ കിടത്തിച്ചികിത്സക്കുള്ളത്. ജലസ്വരാജിെൻറ നേതൃത്വത്തിൽ ഉപ്പുകളത്തിൽ തോട് ശുചീകരിക്കും ചെങ്ങന്നൂർ: വരട്ടാർ പുനരുജ്ജീവനത്തിെൻറ ഭാഗമായി വരട്ടാറിെൻറ പ്രധാന കൈവഴിയായ മഴുക്കീർ ഉപ്പുകളത്തിൽ തോട് ജലസ്വരാജ് പ്രവർത്തകർ ശുചീകരിക്കും. തിങ്കളാഴ്ച രാവിലെ 8.30ന് ഇതിെൻറ പ്രവർത്തനങ്ങൾ ഉപ്പുകളത്തിൽ പാലത്തിന് സമീപത്ത് തുടക്കം കുറിക്കുമെന്ന് ജലസ്വരാജ് ജില്ല കൺവീനർ എം.വി. ഗോപകുമാർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഉപ്പുകളത്തിൽ തോടിെൻറ സംരക്ഷണം ഏറ്റെടുക്കും. തോട്ടിലെ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തും. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ഇരുനൂറോളം പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. മഴുക്കീർ,കോലടത്തുശേരി, വെട്ടിക്കോട് ,പടിഞ്ഞാറ് ,പറയനക്കുഴി, ഉമയാറ്റുകര തുടങ്ങിയ പാടശേഖരങ്ങളിൽ കൃഷിക്കാവശ്യമായ വെള്ളം വരട്ടാറുവഴി എത്തിച്ചിരുന്ന പ്രധാന തോടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.