മെ​േട്രാ അനുഭവം ഒരുമാസം

കൊച്ചി: കൊച്ചിയുടെ സ്വന്തം മെട്രോ സർവിസ് ആരംഭിച്ചിട്ട് ഒരുമാസം തികയുന്നു. പൊതുഗതാഗതം കൂടുതൽ ജനകീയവും സൗകര്യപ്രദവുമാക്കി മാറ്റാൻ മെേട്രാക്ക് കഴിഞ്ഞു. ഒരുമാസം കൊണ്ട് കൊച്ചി മെട്രോ സമ്പാദിച്ചത് ഇന്ത്യയിലെ മറ്റൊരു െമട്രോക്കും അവകാശപ്പെടാനില്ലാത്ത ഒരുപിടി നേട്ടങ്ങൾ. വരുമാനത്തിൽ മുതൽ അടിസ്ഥാനസൗകര്യത്തിലും ട്രാൻസ്ജെൻഡർ സൗഹൃദ തൊഴിലിടങ്ങളൊരുക്കിയും മെേട്രാ തിളങ്ങി. ഉദ്ഘാടനശേഷമുള്ള ആദ്യ ആഴ്ചയിൽ 5.30 ലക്ഷത്തോളം പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ഇതിൽനിന്ന് 1.77 േകാടി രൂപ വരുമാനം ലഭിച്ചു. കൊച്ചി മെട്രോയുടെ ആകെ നിർമാണ ചെലവ് 5,200 കോടിക്ക് മുകളിലാണ്. എത്ര ആളുകൾ കയറിയാലും ഈ തുക ഉടനെയെങ്ങും തിരിച്ചുപിടിക്കാനാകില്ല. കൊച്ചി മെട്രോ റെയിൽ കോർപറേഷൻ അധികൃതർ പറയുന്നതനുസരിച്ച് തൃപ്പൂണിത്തുറവരെ പദ്ധതി സമയബന്ധിതമായി നീട്ടിയാൽ അഞ്ചാം വർഷം മെട്രോ പ്രവർത്തനലാഭത്തിലാകും. മഹാരാജാസ് വരെ സർവിസ് നീളുമ്പോൾ പ്രതിവർഷം 60 കോടിരൂപ ടിക്കറ്റിനത്തിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ നിർമിക്കുന്ന മെട്രോ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽനിന്ന് 300 കോടിരൂപ വരുമാനം കെ.എം.ആർ.എൽ പ്രതീക്ഷിക്കുന്നു. മുട്ടത്ത് 230 ഏക്കറിൽ മെട്രോ വില്ലേജിനും ആലോചനയുണ്ട്. സ്റ്റേഷനുകളിലെയും ട്രെയിനിലെയും പരസ്യങ്ങൾ, എ.ടി.എം സ​െൻററുകൾ, ടിക്കറ്റുകളിലെ പരസ്യം, പാർക്കിങ് ഏരിയ, കൊച്ചി വൺ ഡെബിറ്റ്, ടിക്കറ്റ് കാർഡ് എന്നിവയിൽനിന്ന് വലിയ വരുമാനമാണ് മെട്രോ അധികൃതർ പ്രതീക്ഷിക്കുന്നത്. 10 വർഷത്തേക്ക് കാർഡുവഴി മാത്രം ലഭിക്കുന്നത് 200 കോടിരൂപയാണ്. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെപരീക്ഷണ ഓട്ടം തുടങ്ങി. സെപ്റ്റംബര്‍ മൂന്നാം ആഴ്ചയോടെ റൂട്ടില്‍ സര്‍വിസ് തുടങ്ങാനാണ് മെട്രോ അധികൃതരുടെ തീരുമാനം. പരീക്ഷണ സര്‍വിസ് ആയതിനാല്‍ ആദ്യദിവസങ്ങളില്‍ ഒരുട്രെയിനാണ് ഉപയോഗിക്കുക. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍ ജങ്ഷന്‍, ലിസി ജങ്ഷന്‍, എം.ജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ച് സ്റ്റേഷനാണ് പാതയില്‍ ഉള്ളത്. ആഗസ്റ്റിൽ സ്റ്റേഷനുകൾ പൂര്‍ത്തിയാകും. ഇതിനുശേഷമാണ് മെട്രോ റെയില്‍ സുരക്ഷ കമീഷണറുടെ പരിശോധന നടത്തുക. ജൂണ്‍ 17നാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ റൂട്ട് ഉദ്ഘാടനം ചെയ്തത്. മഹാരാജാസുകൂടി യാഥാർഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കി.മീറ്ററാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.