മാംസവ്യാപാര സംരക്ഷണ തൊഴിലാളി സമിതി രൂപവത്​കരിച്ചു

കൊച്ചി: മാംസവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാപാരികളെയും തൊഴിലാളികളെയും സാധാരണക്കാരെയും ബുദ്ധിമുട്ടിലാക്കുന്ന തരത്തിെല കേന്ദ്രസർക്കാർ നടപടികൾക്കെതിെര മാംസവ്യാപാര സംരക്ഷണ തൊഴിലാളി സമിതി രൂപവത്കരിച്ച് പ്രവർത്തിക്കാൻ ജില്ലയിലെ മാംസവ്യാപാരികളുടെയും തൊഴിലാളികളുടെയും സംയുക്തയോഗം തീരുമാനിച്ചു. സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം െക.എ. അലി അക്ബറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എ. സഹീർ, കെ.പി. െശൽവൻ, എം.വി. ഗീവർഗീസ്, കെ.വൈ. ഹമീദ് എന്നിവർ സംസാരിച്ചു. എം.എ. സഹീർ (മൂവാറ്റുപുഴ) കൺവീനറായും കെ.വൈ. ഹമീദ് (കൊച്ചി) ജോയൻറ് കൺവീനറായും 17 പേരടങ്ങുന്ന ജില്ല കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ആഗസ്റ്റ് ഒന്നിന് മാംസവ്യാപാര-തൊഴിലാളി സംരക്ഷണക്കൂട്ടായ്മ മൂവാറ്റുപുഴയിൽ നടത്താനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.