കളമശ്ശേരി: മെട്രോ ഓടിത്തുടങ്ങിയിട്ടും കളമശ്ശേരിയിൽ ഉപകാരപ്പെടുന്നില്ലെന്ന് ആക്ഷേപം. നിരന്തരമായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർക്ക് മെട്രോ ഉപയോഗപ്പെടുത്തണമെങ്കിൽ സംവിധാനങ്ങൾ ശാസ്ത്രീയമല്ലെന്നുള്ളതാണ് ആക്ഷേപമായത്. മെട്രോ സ്റ്റേഷനുകളുടെ നിർമാണസ്ഥാനങ്ങൾതന്നെയാണ് പ്രധാന കുറവായി ചൂണ്ടിക്കാണിക്കുന്നത്. വ്യവസായ നഗരിയും വിദ്യാഭ്യാസ ഹബുമായ കളമശ്ശേരിയിൽ വിദ്യാഭ്യാസത്തിനും തൊഴിൽ മേഖലയിലും എത്തുന്നവർക്കും ഇവിടെനിന്ന് പോകുന്നവർക്കും ഇതിൽ കയറണമെങ്കിൽ ഏറെ ബുദ്ധിമുട്ടാണ്. ദേശീയപാതയിലെ വളരെ തിരക്കേറിയ സ്ഥലത്താണ് കളമശ്ശേരിയിലെ മെട്രോ സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളത്. എച്ച്.എം.ടി, എൻ.എ.ഡി ഭാഗത്തുനിന്നും ഏലൂർ നഗരസഭ ഭാഗങ്ങളിൽനിന്നുള്ളവർക്കും മെട്രോയിൽ കയറണമെങ്കിൽ ഏറെ ബുദ്ധിമുട്ടണം. ഇവിടങ്ങളിൽനിന്നും നേരിട്ട് സ്റ്റേഷൻ ഭാഗത്തേക്ക് എത്തിപ്പെടാൻ സൗകര്യം ഇല്ല. മെട്രോ യാത്രമോഹമുള്ളവർ ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ ഇപ്പോൾ ഉപയോഗപ്പെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.