100 കോടി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​: പ്രതി അറസ്​റ്റിൽ

വിദേശത്ത് ഒളിവിലായിരുന്ന പ്രതിയെ വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത് നെടുമ്പാശ്ശേരി: വസ്തു വാങ്ങാൻ കുറഞ്ഞ പലിശക്ക് ഗൾഫിൽനിന്ന് 100 കോടി രൂപ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതിയെ രാജ്യാന്തര വിമാനത്താവളത്തിൽ എമിേഗ്രഷൻ വിഭാഗം പിടികൂടി. കോട്ടയം തിടനാട് പിണ്ണാക്കനാട് സ്വദേശി സുജിത് ഡേവിസാണ് പിടിയിലായത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇയാളെ ഏറ്റുവാങ്ങാൻ തിടനാട് പൊലീസ് എത്തിയെങ്കിലും പ്രതിക്ക് ജാമ്യമുണ്ടെന്ന കോടതി രേഖകൾ കാണിച്ചതിനെത്തുടർന്ന് ഈരാറ്റുപേട്ട സി.ഐ മുമ്പാകെ ഹാജരാകാൻ നിർദേശിച്ച് പൊലീസിനൊപ്പം വിട്ടയച്ചു. എറണാകുളം സ്വദേശി മനോജിന് ചാലക്കുടിക്കടുത്ത് 450 ഏക്കർ ഭൂമി വാങ്ങാൻ 100 കോടി രൂപ വായ്പ തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്ദാനം. നടപടിക്രമങ്ങൾക്ക് രണ്ടര േകാടി ആവശ്യപ്പെട്ടു. തുക കൈപ്പറ്റിയ ശേഷം ഫെബ്രുവരിയിൽ ഇയാൾ ഷാർജയിലേക്ക് കടന്നു. തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഞായറാഴ്ച നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. കേസിൽ ഇയാളുടെ മാതാവ്, ഭാര്യ എന്നിവരുൾപ്പെടെ ആറ് പ്രതികളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.