ചേർത്തല: നിരോധിച്ച അരക്കോടിയോളം രൂപയുമായി പിടിയിലായ ഏഴംഗ സംഘത്തിന് തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ ചേർത്തല മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ തൃശൂർ കുരിച്ചിറ നെഹ്റുനഗറിൽ ജൂബിലി സ്ട്രീറ്റ് കുന്നത്ത് ഹനീഷ് ജോർജ്(39), വയനാട് മുട്ടിൽനോർത്ത് പരിയാരം കള്ളംപെട്ടിയിൽ വീട്ടിൽ സനീർ(35), കണ്ണൂർ തളിപ്പറമ്പ് മണിക്കടവ് കല്ലുപുരപറമ്പിൽ അഖിൽ ജോർജ്(24), വർക്കല ചെറുകുന്നത്ത് മുസ്ലിയാർ കോട്ടേജിൽ നൗഫൽ(44),കോഴിക്കോട് താമരേശ്ശരി പുതുപ്പാടി ആനാറമ്മൽ കബീർ(33), മൂവാറ്റുപുഴ ആവോലി രണ്ടാർ നെടിയാമല ആരിഫ്(35), കോഴിക്കോട് ഉണ്ണിക്കുളം മടുത്തുമ്മേൽ മുഹമ്മദ് അലി(39)എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. 500, 1000 രൂപ യുടെ നിരോധിച്ച അരക്കോടിയോളം നോട്ടുകളുംപ്രതികൾ സഞ്ചരിച്ച ആഡംബര കാറും 13 പാസ്പോർട്ടുകളും ഒമ്പത് മൊബൈൽ ഫോണുകളുമാണ് ചേർത്തല പൊലീസ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.