പെരുമ്പാവൂർ: തൃശൂർ ടൗണിലുണ്ടായ ബൈക്കപകടത്തിൽ പെരുമ്പാവൂർ വാഴക്കുളം കുണ്ടുകുളം വീട്ടിൽ പരേതനായ ഫ്രാൻസിസിെൻറ മകൻ ബാബു (52) മരിച്ചു. മകനെ െറയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ശനിയാഴ്ച രാത്രി 8.30ഓടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിെൻറ മുൻചക്രം പൊട്ടി അപകടത്തിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിെച്ചങ്കിലും ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു. മകൻ അരുണിന് സാരമായ പരിക്കേറ്റു. ഭാര്യ: ഓമന (അധ്യാപിക, ജമാഅത്ത് എച്ച്.എസ്.എസ്, തണ്ടേക്കാട്) മകൾ: അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സൗത്ത് വാഴക്കുളം ഇൻഫൻറ് ജീസസ് ചർച്ച് സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.