സ്ത്രീവിരുദ്ധ പരാമർശം: സെൻകുമാറിനെതിരെ സിനിമയിലെ വനിത കൂട്ടായ്മ

കൊച്ചി: സെൻകുമാറി​െൻറ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് സിനിമയിലെ വനിത കൂട്ടായ്മ വിമൻ ഇൻ സിനിമ കലക്ടീവ് വനിത കമീഷനെ സമീപിക്കും. കൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സെൻകുമാർ ഒരു വാരികക്ക് അഭിമുഖം നൽകിയപ്പോൾ നടത്തിയ ചില പരാമർശങ്ങൾ സിനിമ മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. മലയാള ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയർത്തി പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വവും ദിശാബോധവും നൽകുന്ന കൂട്ടായ്മ എന്ന നിലയിൽ മുൻ പൊലീസ് മേധാവിയുടെ അന്തസ്സില്ലാത്ത പരാമർശത്തെ അങ്ങേയറ്റം അപലപിക്കുന്നു. മുൻ മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ പരാമർശങ്ങൾ പൊലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.