ഇൻബോക്സ്

ജനങ്ങൾക്ക് ഭീതി പരത്തി തെരുവുനായ്ക്കളുടെ വിളയാട്ടം ജനങ്ങളുടെ ജീവന് ഭീഷണിയായി ആലപ്പുഴ നഗരത്തിൽ തെരുവുനായ്ക്കൾ വിലസുന്നു. റോഡരികിലും മറ്റും ഭക്ഷ്യാവശിഷ്ടങ്ങൾ തള്ളുന്നതാണ് ഇവ പെരുകാൻ കാരണം. സ്കൂളുകളിലും കോളജ് പരിസരങ്ങളും തെരുവുനായ്ക്കൾ പരിഭ്രാന്തി പരത്തുന്നു. ഇവയെ ഒാടിക്കാൻ ശ്രമിച്ചാൽ ആക്രമിക്കാൻ വരുമെന്നതിനാൽ പലരും അതിന് ശ്രമിക്കാറില്ല. പലപ്പോഴും ഭാഗ്യം കൊണ്ടാണ് ജനം കടിയേൽക്കാതെ രക്ഷപ്പെടുന്നത്. നഗരത്തിെല പല കലാലയത്തി​െൻറയും മുന്നിൽ തെരുവുനായ്ക്കൂട്ടം പതിവുകാഴ്ചയാണ്. തെരുവുനായ് നിർമാർജനത്തിന് നിരോധനം വന്നതോടെ ഇവയെ വന്ധീകരിച്ച് വംശവർധന ഇല്ലാതാക്കുക മാത്രമാണ് ഏക പരിഹാരം. എന്നാൽ, ഇതിനുള്ള സൗകര്യം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കുന്നില്ല. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട അധികൃതർ ഒരുദുരന്തം ഉണ്ടാകാൻ കാത്തിരിക്കുകയാണ് പരിഹാരം കണ്ടെത്താൻ. എച്ച്. ഷാജഹാൻ തോട്ടപ്പള്ളി ചരക്ക് സേവന നികുതി: അവശ്യസാധനങ്ങൾക്ക് ദൗർലഭ്യം ചരക്ക് സേവന നികുതിയുടെ പേരിൽ അവശ്യസാധനങ്ങളുടെ ദൗർലഭ്യം പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. റേഷൻ മണ്ണെണ്ണ വിതരണം നിലക്കുകയും ജീവൻ രക്ഷ മരുന്നുകൾ കിട്ടാതെവരുകയും ചെയ്യുന്നത് പാവപ്പെട്ടവരെ ദുരിതത്തിലാക്കും. സാധനങ്ങൾക്കും അവശ്യമരുന്നുകൾക്കും ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവക്ക് സാധാരണക്കാർ കടകൾ കയറിയിറങ്ങി നടക്കുകയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാറും ജില്ല ഭരണകൂടവും മനസ്സിലാക്കണം. ഒറ്റനികുതി ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാൻ മാത്രമാണ് ഉപകരിക്കുക. മത്തായി ചാക്കോ തത്തംപള്ളി തണ്ടപ്പേര് തിരുത്തി ഭൂമി തട്ടിയെടുക്കൽ ഗൗരവമായെടുക്കണം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കുട്ടനാട്ടിൽ തണ്ടപ്പേര് തിരുത്തി ഭൂമി തട്ടിയെടുക്കുന്ന സംഭവം സർക്കാർ ഗൗരവമായി കാണണം. പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കാൻ ആരെയും അനുവദിക്കരുത്. ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ മാതൃകപരമായി ശിക്ഷിക്കണം. ഭൂമി തട്ടിയെടുത്തതി‍​െൻറ പേരിൽ ആരും ആത്മഹത്യ ചെയ്യാൻ സർക്കാർ വഴിയൊരുക്കരുത്. കുട്ടനാട്ടിൽ ഇത്തരം സംഭവങ്ങൾ വ്യാപകമാകാനുള്ള കാരണം സർക്കാർ പ്രത്യേകം അന്വേഷിക്കണം. ഭൂമാഫിയകളെ അടിയോടെ പിഴുതുമാറ്റാൻ ഭരണകൂടത്തിന് കഴിയണം. സർക്കാർ പരിശോധന ശക്തമാക്കണം. പാവപ്പെട്ടവ‍​െൻറ ഭൂമി തട്ടിയെടുക്കാൻ ആരെയും അനുവദിക്കരുത്. കെ. മനോഹരൻ കുട്ടനാട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.