--മൃതദേഹത്തോട് അനാദരവ്: കുറ്റക്കാർക്കെതിരെ നടപടി വേണം -യൂത്ത് കേൺഗ്രസ് മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച ജീവനകാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മരണപ്പെട്ട യുവതിയുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വരാന്തയിൽ കിടത്തിയത് തികച്ചും നിരുത്തരവാദപരമായ പ്രവൃത്തി ആണെന്നും കുറ്റക്കാരായ ജീവനക്കാരെ സർവിസിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രി, ഡി.എം.ഒ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. നടപടി സ്വീകരിച്ചിെല്ലങ്കിൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.