അടൂപ്പറമ്പ്--കിഴക്കേക്കര -വൺവേ റോഡ് തകർന്നു മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡിലെ പ്രധാന ബൈപാസായ അടൂപ്പറമ്പ്--കിഴക്കേക്കര -വൺവേ റോഡ് തകർന്നു. തൊടുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍, എറണാകുളം, കോതമംഗലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെടാതെ കടന്നുപോകാനുള്ള എളുപ്പവഴിയായ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആവോലി പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ഇതിൽ കുണ്ടും കഴിയുമായി കാൽനടപോലും ദുസ്സഹമായി. അടൂപ്പറമ്പ് മുതൽ മണിയംകുളം രണ്ടാർകവല വരെയുള്ള ഭാഗത്താണ് റോഡ് പൂർണമായി തകർന്നിരിക്കുന്നത്. അറ്റകുറ്റപണി തീർത്ത് റോഡ് ടാർ ചെയ്യണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടങ്കിലും നടപടിയില്ല. മെയിൻ റോഡുകൾ ഗതാഗതക്കുരുക്കുകളിൽ വീർപ്പുമുട്ടുമ്പോൾ ഈ റോഡ് സഞ്ചാരയോഗ്യമാക്കിമാറ്റി ഇതുവഴി വാഹനങ്ങൾ തിരിച്ചുവിട്ടാൽ നഗരത്തിലെ കുരുക്കിന് ഒരുപരിധിവരെ പരിഹരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.