മൂവാറ്റുപുഴ: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും മാലിന്യം നീക്കംചെയ്യാതെ പഞ്ചായത്ത്. ആവോലി പഞ്ചായത്ത് ഒാഫിസിനുസമീപമാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. തൊടുപുഴ-മൂവാറ്റുപുഴ റോഡരികിൽ ആവോലി പഞ്ചായത്ത് ഓഫിസിെൻറ പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ടിട്ടും അതിനെതിരെ നടപടി ഉണ്ടായിട്ടില്ല. റോഡിലടക്കം മാലിന്യം നീക്കം ചെയ്യേണ്ടത് പഞ്ചായത്തിെൻറ ജോലിയാണങ്കിലും ഇവിടെ നടക്കാറില്ലന്ന് നാട്ടുകാർ പരാതിപ്പെട്ടു. നിരവധി തവണ മാലിന്യം നീക്കം ചെയ്യണമെന്ന് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പ്രസ്താവനയില്‍ മാത്രം ഒതുങ്ങുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.