ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് തുടക്കം

ചേർത്തല: ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് വല്ലേത്തോട് ചങ്ങരം വടക്ക് ബ്ലോക്ക് പാടശേഖരത്തിൽ തുടക്കമായി. അഡ്വ. എ.എം. ആരിഫ് എം.എൽ.എ വിത്ത് വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സൂസൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സുനിൽ, അസിസ്റ്റൻറ് നന്ദകുമാർ, സൗമ്യ, വേണുഗോപാൽ, ഉഷ സോമൻ, ബിനീഷ്, രുക്മിണി ബോബൻ, പാർവതി, രതീഷ്, പി.എസ്. ഉദയൻ എന്നിവർ പങ്കെടുത്തു. 60 ഏക്കർ പാടശേഖരത്താണ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പാന്തേഴം- മാതാജി റോഡിൽ ഊരാളി കലുങ്കിനു സമീപം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. പൈപ്പ് പൊട്ടി ഒരാഴ്ചയായിട്ടും തകരാർ പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല. ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡിനടിയിലൂടെ സ്ഥാപിച്ച പൈപ്പിലാണ് ചോർച്ച. വെള്ളം പുറത്തേക്ക് ഒഴുകുന്നതിനാൽ ഈ ഭാഗത്തെ റോഡും തകർന്നിട്ടുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്ത് 10, 11 വാർഡുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പൈപ്പാണിത്. ചോർച്ചയുള്ളതിനാൽ കുടിനീരിൽ മാലിന്യം കലരാനുള്ള സാധ്യതയുമുണ്ട്. പൈപ്പിൽ കാര്യമായ ചോർച്ചയുണ്ടെന്നാണ് ജല അതോറിറ്റി അധികൃതർ പരിശോധനക്കുശേഷം അറിയിച്ചത്. മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചശേഷമേ ചോർച്ച പരിഹരിക്കാനാകൂ എന്നാണ് വിശദീകരണം. ചോർച്ചക്ക് പരിഹാരം കാണുന്നതിലെ കാലതാമസം പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സുസ്ഥിര മത്സ്യകൃഷി വ്യാപന പദ്ധതി: പുളിങ്കുന്ന് എൻജിനീയറിങ് കോളജ് പരിഗണിക്കുന്നു കുട്ടനാട്: സുസ്ഥിര മത്സ്യകൃഷി വ്യാപന പദ്ധതി പുളിങ്കുന്ന് എൻജിനീയറിങ് കോളജ് വളപ്പിൽ സ്ഥാപിക്കാൻ നീക്കം സജീവം. നാഷനൽ സ​െൻറർ ഫോർ അക്വാട്ടിക്ക് അനിമൽ ഹെൽത്ത് (എൻ.സി.എ.എ.എച്ച്) കൊച്ചിൻ സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതി​െൻറ ഭാഗമായി ഉന്നതതല സംഘം കോളജ് സന്ദർശിച്ച് സാധ്യത വിലയിരുത്തി. ആഗോളതലത്തിൽ ശ്രദ്ധേയമാകാൻ പാകത്തിൽ സ്ഥാപിക്കുന്ന പദ്ധതിയിലൂടെ കേരളത്തെ മത്സ്യസമ്പത്തിൽ സ്വയം പര്യാപ്തതയും കയറ്റുമതിയും സാധിക്കുമെന്നാണ് നിഗമനം. കുട്ടനാടി​െൻറ പ്രത്യേക പരിസ്ഥിതിക്കും പദ്ധതി ഏറെ പ്രയോജനപ്പെടും. മത്സ്യകൃഷി, പ്രജനനം, മത്സ്യബന്ധനം, ഫീഡിങ്, അന്യം നിന്ന നാട്ടു മത്സ്യങ്ങളുടെ വീണ്ടെടുപ്പ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഗവേഷണവും പദ്ധതിയുടെ ഭാഗമാണ്. കോളജിനോട് ചേർന്ന 20 ഏക്കറിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഇ.ജി. സൈലാസി​െൻറ നേതൃത്വത്തിൽ എൻ.സി.എ.എ.എച്ച് ഉപദേശക സമിതി അംഗങ്ങളായ പ്രഫ. ഐ.എസ്. ബ്രൈറ്റ്സിങ്, ഡോ. വത്സമ്മ ജോസഫ്, ഡോ. ജയേഷ് പുതുമന എന്നിവരടങ്ങുന്ന സംഘമാണ് കോളജ് സന്ദർശിച്ചത്. നിർദിഷ്ട സ്ഥലം പദ്ധതിക്കിണങ്ങുന്നതാണെന്ന് സംഘം വിലയിരുത്തി. കോളജിലെ വിവിധ വകുപ്പ് മേധാവികളായ പ്രിൻസിപ്പൽ ഡോ. പി.എ. ജോബ്, ഡോ. എൻ. സുനിൽകുമാർ, ഡോ. ജോസുകുട്ടി ജേക്കബ് എന്നിവരുമായും രാഷ്ട്രീയ സാമൂഹിക മേഖലകളെ പ്രതിനിധാനം ചെയ്ത് പി.സി. ഫ്രാൻസിസ്, തോമസ് പൈലി, ടിറ്റോ, കുര്യൻ ജോർജ് മംഗലപ്പള്ളി എന്നിവരുമായും ചർച്ച ചെയ്തു. 27ന് കൊച്ചിയിലെ എൻ.സി.എ.എ.എച്ച് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം എടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.