കോലഞ്ചേരി: വരിക്കോലി സെൻറ് മേരീസ് പള്ളിയിൽ യാക്കോബായ വിഭാഗം വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി തർക്കം. സുപ്രീംകോടതി വിധിയെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിെൻറ നിയന്ത്രണത്തിലാണ് പള്ളി. ഇവിടെ യാക്കോബായ വിശ്വാസിയായ മറ്റക്കുഴി ചിറക്കാട്ടുമൂലയിൽ അന്നമ്മ പൗലോസിെൻറ (75) മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. മൃതദേഹം സംസ്കരിക്കുന്നതിന് കുഴിയെടുക്കാൻ രാവിലെ സെമിത്തേരിയിൽ എത്തിയ ബന്ധുക്കളെ ഓർത്തഡോക്സ് വിഭാഗം തടഞ്ഞു. 1934ലെ ഭരണഘടന അംഗീകരിക്കുന്നവരെ മാത്രമേ പള്ളിയിൽ പ്രവേശിപ്പിക്കൂ എന്ന് ഓർത്തഡോക്സ് വിഭാഗം ശാഠ്യം പിടിച്ചു. തർക്കം സംഘർഷത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ പൊലീസ് ഇടപെട്ടു. തുടർന്ന് പ്രശ്നം ചർച്ച ചെയ്യാൻ ഇരുവിഭാഗത്തെയും ജില്ല കലക്ടർ വിളിച്ചു. ചർച്ചയിൽ വൈദികർ പള്ളിയിൽ പ്രവേശിക്കാൻ പാടില്ലെന്നും മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കളായ 20 പേർക്ക് കയറാമെന്നും തീരുമാനമായതോടെ പ്രശ്നത്തിന് പരിഹാരമായി. യാക്കോബായ ചാപ്പലിൽ ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ ഇവാനിയോസിെൻറ കാർമികത്വത്തിൽ ശുശ്രൂഷ നടത്തി മൃതദേഹം വൈകീട്ട് മൂന്നരയോടെ സംസ്കരിച്ചു. സംഘർഷസാധ്യത മുന്നിൽക്കണ്ട് ഡിവൈ.എസ്.പി കെ.ബിജുമോെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം പള്ളിയിൽ നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.