ആലപ്പുഴ: രണ്ടര വർഷത്തെ പ്രണയം കിഴക്കിെൻറ വെനീസിൽ സഫലമാക്കി ആലപ്പുഴ സ്വദേശി അർജുൻ സിംഗപ്പൂർ സ്വദേശിനി യാവൻ ലീയെ താലി ചാർത്തി. ഞായറാഴ്ച രാവിലെ പുന്നമട ഫിനിഷിങ് പോയൻറിലെ ഹോട്ടലിൽ തയാറാക്കിയ പ്രത്യേക വേദിയിലായിരുന്നു വിവാഹം. ആലപ്പുഴ പഴവീട് കൊല്ലംപറമ്പിൽ വീട്ടിൽ ഹരികുമാർ-ലത ദമ്പതികളുടെ ഏക മകനായ അർജുൻ നാലുവർഷം മുമ്പാണ് എൻജിനീയറായി ജോലി കിട്ടി സിംഗപ്പൂരിലെത്തുന്നത്. ഈ സമയത്ത് തൊട്ടടുത്ത കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു യാവൻ ലീ. പരിചയം പ്രണയമായി വളർന്നു. വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചു. ബുദ്ധമത വിശ്വാസികളാണ് യാവൻ ലീയുടെ കുടുംബം. ഏകമകെൻറ വിവാഹം സ്വന്തം നാട്ടിൽ നടത്തണമെന്ന അർജുെൻറ മാതാപിതാക്കളുടെ ആഗ്രഹത്തിന് പെൺവീട്ടുകാർ വഴങ്ങി. അങ്ങനെ കഴിഞ്ഞാഴ്ച യാവൻ ലീയും അമ്മയും ഉറ്റബന്ധുക്കളും ഉൾപ്പെടെ 30 പേർ ആലപ്പുഴയിലെത്തി. മെറൂൺ ലാച്ച ധരിച്ചാണ് യാവൻ ലീ മണ്ഡപത്തിലെത്തിയത്. അതേ നിറത്തിെല കുർത്തയായിരുന്നു വരെൻറ വേഷം. ഹിന്ദുമതാചാര പ്രകാരമായിരുന്നു വിവാഹം. പെൺവീട്ടുകാർ കേരളീയവേഷങ്ങൾ ധരിച്ചത് കൗതുകമായി. വധൂവരന്മാർ അഞ്ചുദിവസത്തിനുശേഷം സിംഗപ്പൂരിലേക്ക് മടങ്ങും. യാവൻ ലീക്ക് സിംഗപ്പൂർ പൗരത്വമുള്ളതിനാൽ അവിടെയും വിവാഹം രജിസ്റ്റർ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.