സർക്കാറി​െൻറ വികസനം വഴിതെറ്റി ^ആര്‍ച്ച്‌ ബിഷപ്​ സൂസപാക്യം

കൊച്ചി: സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പാഴ്‌ വാക്കാണെന്ന് ആര്‍ച്ച്‌ ബിഷപ് ഡോ.എം.സൂസപാക്യം. കേരളത്തില്‍ പനി ബാധിച്ച്‌ 300ലധികം പേരാണ്‌ മരിച്ചത്‌. ഇതിന് പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വന്‍കിട പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വികസന അജണ്ടയില്‍ മാറ്റം വരുത്തണമെന്നാണ്‌ സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പനിയെ പ്രതിരോധിക്കാന്‍ പോലും കഴിയാത്ത വിധം വികസനം വഴിതെറ്റിപ്പോയതായും സൂസപാക്യം പറഞ്ഞു. കേരള റീജനല്‍ കാത്തലിക്‌ കൗണ്‍സിലി​െൻറ മൂന്നു ദിവസത്തെ ജനറല്‍ അസംബ്ലിക്കുശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ വികസന അജണ്ടക്ക് സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിക്കണം. കുടിവെള്ളം, മാലിന്യസംസ്‌കരണം, ശുചിമുറി, ഭവന നിർമാണം എന്നിവക്കാണ്‌ മുന്‍ഗണന നല്‍കേണ്ടത്. നഴ്‌സുമാരുടെ സമരം അന്യായമല്ല. സമരം തെറ്റാണെന്ന് പറഞ്ഞിട്ടില്ല. സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ 2013ല്‍ നിശ്ചയിച്ച അംഗീകൃത വേതനം നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുമാനമുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച വേതനം നഴ്‌സുമാര്‍ക്ക് നല്‍കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളത്തില്‍ മാത്രമെ അൽപം കുറവ്‌ വരുത്തിയിട്ടുള്ളുവെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറി​െൻറ ഭാഗത്തുനിന്നും വേണ്ട സഹായം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.