അ​ധ്യാ​പ​ക​രെ​ സംരക്ഷിക്കണം

ചിത്രം. കടവും പാട് റോഡ്. ഫയൽ നെയിം .Kadavumpad. മൂവാറ്റുപുഴ: നിലവിൽ ജോലി ചെയ്യുന്ന മുഴുവൻ അധ്യാപകരെയും എസ്.എസ്.എയിലടക്കം പുനർവിന്യസിച്ച് സംരക്ഷിക്കണമെന്ന് പി.ജി.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏകീകൃത സിലബസ് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സിബി ആൻറണി അധ്യക്ഷത വഹിച്ചു. സുധീർ ചന്ദ്രൻ, കെ.ഷമീർ, സുരേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. കടവും പാട് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണം മൂവാറ്റുപുഴ: നഗരത്തിലെ കടവും പാട് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. നഗരസഭ അഞ്ചാം വാർഡിലെ പ്രധാന റോഡുകളിൽ ഒന്നായ കടവും പാട് റോഡ് വെള്ളക്കെട്ട് ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ദേശീയപാതയിലെ പെരുമറ്റം പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച് ആസാദ് റോഡിൽ ചേരുന്ന ഒന്നേകാൽ കിലോമീറ്റർ നൂറുകണക്കിനാളുകളുടെ സഞ്ചാര പാതയാണ്. കടവും പാട് തോടിന് സമാന്തരമായി പോകുന്ന റോഡിൽ മഴ പെയ്യുന്നതോടെ വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. നേരത്തേ അശാസ്ത്രീയമായി ഓട നിർമിച്ചതാണ് കാരണം. റോഡിെനക്കാൾ ഉയർന്നാണ് ഓട സ്ഥിതി ചെയ്യുന്നത്. റോഡി​െൻറ താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ കാൽനടപോലും ദുസ്സഹമാകുകയാണ്. റോഡ് ഉയർത്തി ടാർ ചെയ്താലേ പ്രശ്നം പരിഹരിക്കാനാവൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി പൗരസമിതിയടക്കം രംഗത്തുവെന്നങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതിനിടെ, റോഡി​െൻറ ശോച്യാവസ്ഥ പരിഹരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി ആരംഭിച്ചതായി വാർഡ് കൗൺസിലർ സുമിഷ നൗഷാദ് പറഞ്ഞു. താഴ്ന്ന ഭാഗങ്ങൾ ഉയർത്തി വെള്ളക്കെട്ട് ഒഴിവാക്കാൻ അഞ്ച് ലക്ഷം രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്. ബാക്കി ഫണ്ടിനുവേണ്ടിയും ശ്രമം ആരംഭിച്ചിട്ടുണ്ട്. മഴക്കാലം കഴിയുന്നതോടെ പണി ആരംഭിക്കുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.