ചാരുംമൂട്: വയ്യാങ്കരച്ചിറ കൈയേറ്റം അന്വേഷിക്കാനും അതിർത്തി നിർണയത്തിനും ഉദ്യോഗസ്ഥർ എത്താത്തതിൽ പ്രതിഷേധം. താമരക്കുളം വയ്യാങ്കര ടൂറിസം പദ്ധതിയുടെ അതിർത്തി നിർണയത്തിനും കൈയേറ്റം സംബന്ധിച്ച് നടപടി സ്വീകരിക്കാനും റവന്യൂ അധികൃതർ എത്തുമെന്ന് അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ താലൂക്ക് സർവേയർ വയ്യാങ്കര പദ്ധതിയുടെ അതിര് നിശ്ചയിക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും എത്തുമെന്നുകാട്ടി സമീപവാസികളായ മുപ്പതോളം പേർക്ക് നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് ലഭിച്ചവർ രാവിലെ 10ഒാടെ എത്തി മണിക്കൂറുകൾ കാത്തിരുന്നെങ്കിലും ഉദ്യോഗസ്ഥർ എത്തിയില്ല. പഞ്ചായത്ത് പ്രസിഡൻറ് ഗീത അടക്കമുള്ളവർ റവന്യൂ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും എടുത്തില്ലെന്നും ആക്ഷേപമുണ്ട്. എത്താൻ കഴിയില്ലെന്ന് ഉച്ചയോടെയാണ് അറിയിച്ചത്. പദ്ധതി ഭാഗെത്ത സ്വകാര്യവ്യക്തികളുടെ വസ്തു അളന്ന് തിട്ടപ്പെടുത്തണമെന്നും അതിർത്തി തിരിക്കണമെന്നും കാട്ടി നിരവധി തവണ പഞ്ചായത്തും ടൂറിസം വകുപ്പും റവന്യൂ വകുപ്പിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. രണ്ടുമാസത്തിനുള്ളിൽ വസ്തു അളന്ന് തിട്ടപ്പെടുത്തി വേലി കെട്ടിയില്ലെങ്കിൽ പദ്ധതിക്ക് അനുവദിച്ച തുക നഷ്ടമാകുമെന്ന് ടൂറിസം അധികൃതർ പറയുന്നു. വരട്ടാർ പുനരുജ്ജീവനത്തിന് സന്നദ്ധ സംഘടനകൾ (ചിത്രം എ.കെ.എൽ 50) ചെങ്ങന്നൂർ:- വരട്ടാർ പുനരുജ്ജീവന പ്രവർത്തനത്തിൽ പങ്കാളികളാകാൻ വിവിധ സംഘടനകൾ രംഗത്ത്. ഉമയാറ്റുകര മാർത്തോമ യുവജന സഖ്യത്തിെൻറ ആഭിമുഖ്യത്തിൽ പ്രയാറ്റ് കടവിൽ സന്നദ്ധ പ്രവർത്തനത്തിന് തുടക്കമിട്ടു. ജസ്റ്റിൻ ജോസഫ്, ഭദ്രാസന സെക്രട്ടറി തോമസ് ജോർജ്, ട്രഷറർ ജോജി ചെറിയാൻ എന്നിവർ നേതൃത്വം നൽകി. സി.പി.എം കുറ്റൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ വരട്ടാർ ശ്രമദാനം ഞായറാഴ്ച ആറാട്ടുകടവ് പാലത്തിന് സമീപം വരട്ടാർ തീരത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും. ഒാൾ കേരള ജെ.സി.ബി, ടിപ്പർ ഓണേഴ്സ് ആൻഡ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ 10 എക്സ്കവേറ്റർ ഉൾപ്പെടെ 50 പ്രവർത്തകരുമായി പുനരുജ്ജീവന പ്രവർത്തനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. റോട്ടറി ക്ലബ് വരട്ടാർ തീരത്ത് മരം നട്ട് സംരക്ഷിക്കും. തൊട്ടടുത്ത ദിവസങ്ങളിൽ ശ്രമദാനത്തിൽ സജീവമാകും. ആറാട്ടുകടവ്, തൃക്കൈയിൽ ക്ഷേത്രക്കടവ്, ആനയാർ, പ്രയാറ്റ് കടവ്, മാമ്പറ്റക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ മണ്ണുമാന്തി ഉൾപ്പെടെ ഏഴ് യന്ത്രങ്ങൾ ആണ് ഇപ്പോൾ പ്രവർത്തനത്തിൽ സജ്ജമായിട്ടുള്ളതെന്ന് കോഒാഡിനേറ്റർമാരായ തിരുവൻവണ്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനു തെക്കേടത്ത്, ശ്രീരാജ് ശ്രീവിലാസം, പ്രവീൺ ശങ്കരമംഗലം, മിഥുൻരാജ് തലയാർ, തുളസീധരൻ പിള്ള എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.