ഹൈകോടതി​ മാർച്ച്​: രണ്ട് എസ്​.ഡി.പി.​െഎ പ്രവർത്തകർ അറസ്​റ്റിൽ

കൊച്ചി: ഹാദിയ കേസിലെ ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെ പൊലീസിനെ ആക്രമിെച്ചന്ന കേസിൽ രണ്ട് എസ്.ഡി.പി.െഎ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 11-ാം പ്രതി എടത്തല കുഴിവേലിപ്പടി സ്വദേശി അബ്ദുൽ ഹക്കീം (41), 23-ാം പ്രതി പെരുമ്പാവൂർ മുടിക്കൽ സ്വദേശി നിഷാദ് (34) എന്നിവരെയാണ് സെൻട്രൽ സി.െഎ എ. അനന്തലാലും സംഘവും അറസ്റ്റ് ചെയ്തത്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നതും മതസ്പർധ വളർത്തുന്നതുമായ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയതിന് മൂവായിരത്തോളം എസ്.ഡി.പി.െഎ, പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.