വിമുക്തഭടന്മാരെ എമിേഗ്രഷനിൽ സഹായികളായി നിയോഗിക്കുന്നു

നെടുമ്പാശ്ശേരി: യാത്രക്കാരുടെ എണ്ണം വർധിച്ചതിനെത്തുടർന്ന് വിവിധ വിമാനത്താവളങ്ങളിലെ എമിേഗ്രഷൻ വിഭാഗത്തിലേക്ക് വിമാനത്താവളങ്ങളിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാരെ നിയോഗിക്കുന്നു. കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയാണ് ഇത്തരത്തിൽ നിയമനം നടത്തുന്നത്. എമിേഗ്രഷൻ അസിസ്റ്റൻറ്, എമിേഗ്രഷൻ സപ്പോർട്ടിങ് സ്റ്റാഫ് തസ്തികകളിലേക്കാണ് നിയമനം. ആയിരക്കണക്കിന് പേരാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ജൂലൈ അവസാനവും ആഗസ്റ്റ് ആദ്യവുമായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഇൻറർവ്യൂ നടത്തി വിമാനത്താവളങ്ങളിലേക്ക് നിയോഗിക്കും. തെരഞ്ഞെടുക്കപ്പെട്ട വിമുക്തഭടന്മാരെ സംബന്ധിച്ച് കേന്ദ്ര ഇൻറലിജൻസ് വിഭാഗം നേരിട്ട് അന്വേഷണം നടത്തിയ ശേഷമായിരിക്കും നിയമനം. മനുഷ്യക്കടത്തും മറ്റും തടയാൻ എല്ലാ വിമാനത്താവളത്തിലും എമിേഗ്രഷൻ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എമിേഗ്രഷൻ വിഭാഗത്തിൽ കൂടുതൽ ഇൻറലിജൻസ് ഉദ്യോഗസ്ഥെരയും നിയോഗിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.