കൊച്ചി: ഫിഷ് ഔട്ട്‌ലെറ്റ് ആരംഭിക്കാൻ മത്സ്യത്തൊഴിലാളി വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പ് മുഖേന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിലാണ് ചെറുകിട മത്സ്യവിൽപന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. 200 ച.മീറ്റര്‍ വിസ്തൃതിയില്‍ ക്രമീകരിക്കുന്ന യൂനിറ്റിെൻറ അടങ്കല്‍ തുക 10 ലക്ഷം രൂപയാണ്. ഏഴുലക്ഷം സര്‍ക്കാര്‍ ധനസഹായവും മൂന്നുലക്ഷം ഗുണഭോക്തൃ വിഹിതവുമാണ്. താൽപര്യമുള്ളവര്‍ ജൂലൈ 31-നുമുമ്പ് അപേക്ഷ ജില്ല ഒാഫിസുകളില്‍ സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.