എട്ട്​ നഴ്സുമാരെ സ്ഥലം മാറ്റി; വലഞ്ഞത് പനിബാധിതർ

കൂത്താട്ടുകുളം: പനിത്തിരക്കിൽ വലയുന്ന കൂത്താട്ടുകുളം സർക്കാർ ആശുപത്രിക്ക് തിരിച്ചടിയായി ഡി.എം.ഒയുടെ ഉത്തരവ്. നിലവിെല 13 നഴ്സുമാരിൽ എട്ടുപേരെ കഴിഞ്ഞദിവസം സ്ഥലം മാറ്റി. വർക്ക് അറേഞ്ച്മ​െൻറിൽ മൂന്ന് സ്റ്റാഫ് നഴ്സിെനയും ഒരു ഹെഡ്നഴ്സിെനയും മൂവാറ്റുപുഴയിലേക്കും രണ്ടുപേരെ പിറവം താലൂക്ക് ആശുപത്രിയിലേക്കുമാണ് സ്ഥലം മാറ്റിയത്. വെള്ളിയാഴ്ച വൈകീട്ട് എറണാകുളം ഡി.എം.ഒ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. കൂത്താട്ടുകുളത്ത് ഒരുദിവസം 500 പേരാണ് പകർച്ചപ്പനി ബാധിച്ച് ചികിത്സതേടി എത്തുന്നത്. 50 കിടപ്പുരോഗികളുമുണ്ട്. 15 നഴ്സുമാർ വേണ്ടിടത്ത് 13 പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇതിൽനിന്നാണ് ഇതിൽ എട്ടുപേരെ സ്ഥലം മാറ്റിയത്. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. ഒരു സൂപ്രണ്ട് അടക്കം മൂന്ന് ഡോക്ടർമാരും ഒരു ഡ​െൻറിസ്റ്റുമാണ് ഇവിടെ ഉള്ളത്. നിലവിെല അഞ്ചുപേരെ ഉപയോഗിച്ച് എങ്ങനെ മുന്നോട്ട് പോകുമെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല. വരും ദിവസം നഴ്സുമാരടക്കം ഉണ്ടാകില്ലെന്ന് രോഗികൾ അറിഞ്ഞതോടെ പലരും സ്വകാര്യ ആശുപത്രികളിലേക്ക് മാറിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.