കൊച്ചി: നിർമാണമേഖലയിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും പെൻഷൻ കുടിശ്ശികയും ഓണത്തിനുമുമ്പ് വിതരണം ചെയ്യണമെന്ന് കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) സംസ്ഥാനസമിതി ആവശ്യപ്പെട്ടു. നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം നിർമാണമേഖല പ്രതിസന്ധിയിലാണ്. ചെറിയ ക്വാറികളുടെ കാര്യത്തിൽ സർക്കാർ എടുത്ത നിലപാടിനെ യോഗം സ്വാഗതം ചെയ്തു. കെ.പി. തമ്പി കണ്ണാടൻ അധ്യക്ഷത വഹിച്ചു. ടി.വി. കുഞ്ഞിരാമൻ, പി.സി. തോമസ്, ജോസ് കപ്പിത്താൻപറമ്പിൽ, ജെസി ഡേവിഡ്, പി.വി. അച്ചാമ്മ, എം.എം. രാജു, കെ.ഡി. ഫെലിക്സ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.