നേപ്പാളി യുവതിക്ക് ആരോഗ്യപ്രവർത്തകർ തുണയായി

കായംകുളം: വീട്ടിൽ പ്രസവിച്ച നേപ്പാളി യുവതിക്ക് ആരോഗ്യ പ്രവർത്തകർ തുണയായി. കൃഷ്ണപുരം പഞ്ചായത്ത് 15ാം വാർഡിൽ ഭർത്താവുമൊത്ത് വാടകക്ക് താമസിച്ചുവരുന്ന വിമലയാണ് (27) ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആൺകുഞ്ഞിനെ പ്രസവിച്ചത്. ഈസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകരും ആശാവർക്കറുമായ ഷക്കീലാഭാനു, സന്തോഷ്, മഞ്ചു മോഹൻ, ഫോട്ടോഗ്രാഫറായ സുജ എന്നിവർ എത്തി പ്രാഥമിക ശുശ്രൂഷ നൽകി. ആശുപത്രിയിൽ പോകാൻ തയാറാകാതിരുന്ന വിമലയെ ഇവർ നിർബന്ധപൂർവം കാറിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വെള്ളക്കെട്ടിൽ വീണ് പശു ചത്തു മാവേലിക്കര: വെള്ളക്കെട്ടിൽ വീണ് അ‌ഞ്ച് വയസ്സ് പ്രായമുള്ള പശു ചത്തു. വാത്തികുളം കളരിയിൽ ഉത്തമ​െൻറ പശുവാണ് ചത്തത്. കുറത്തികാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപം ടി.എ കനാലിനോട് ചേർന്നുള്ള പാടത്ത് കെട്ടിയിരുന്നതാണ്. കനാലിനോട് ചേർന്നുള്ള വെള്ളക്കെട്ടിൽ വീണനിലയിൽ ശനിയാഴ്ച ഉച്ചക്ക് 12 ഒാടെയാണ് കണ്ടത്. ദിവസേന 18 ലിറ്റർ പാൽ ലഭിച്ചിരുന്നതായി ഉത്തമൻ പറഞ്ഞു. സ്കൂളി​െൻറ ഗ്രില്ല് തകർത്തു ചെങ്ങന്നൂർ: മുളക്കുഴ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്‌കൂൾ കെട്ടിടത്തി​െൻറ ഗ്രില്ല് സാമൂഹികവിരുദ്ധർ തകർത്തു. ശനിയാഴ്ച രാവിലെ പ്രിൻസിപ്പൽ എത്തിയപ്പോഴാണ് ഗ്രില്ലി​െൻറ ഒരുഭാഗം തകർത്ത നിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.