ഏഴ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

അരൂർ: എരമല്ലൂരിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. മലപ്പുറം ഉള്ളണം മാളിയേക്കൽ സലാഹുദ്ദീൻ (26), പാണാവള്ളി തൃച്ചാറ്റുകുളം ജിതിൻ നിവാസിൽ അഖിൽ (24) എന്നിവരെയാണ് അരൂർ എസ്.െഎ ടി.എസ്. റെനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ആഡംബരകാറും പിടിച്ചെടുത്തു. വിദേശത്തേക്ക് കടത്താൻ കൊണ്ടുവരുന്നതിനിെടയാണ് ഇവർ വലയിലായത്. ഒരാഴ്ച മുമ്പ് അരൂർ പൊലീസ് കഞ്ചാവുമായി പിടികൂടിയ കോയമ്പത്തൂർ സ്വദേശി ബഷീർ, പാലക്കാട് സ്വദേശി അബു താഹിർ എന്നിവരിൽനിന്ന് ലഭിച്ച വിവരമാണ് ഇവരെ പിടികൂടാൻ സഹായകമായത്. സലാഹുദ്ദീൻ രണ്ടുമാസം മുമ്പ് ദുൈബയിലേക്ക് അഞ്ച് കിലോ കഞ്ചാവുമായി പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദുൈബയിൽ ലഹരിമരുന്നുകൾ വിൽക്കുന്ന വൻ സംഘത്തിനാണ് കഞ്ചാവ് എത്തിക്കുന്നത്. വിസയും ടിക്കറ്റും ഇവരാണ് സലാഹുദ്ദീന് നൽകിയത്. നാലുദിവസം ദുൈബയിൽ തങ്ങിയ തനിക്ക് രണ്ടരലക്ഷം രൂപ ലഭിച്ചതായി സലാഹുദ്ദീൻ പൊലീസിനോട് പറഞ്ഞു. ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങി വിൽക്കുന്നയാളാണ് അഖിൽ. ദുൈബയിലേക്കുള്ള കഞ്ചാവ് കടത്ത് കൂടാതെ ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിൽ സലാഹുദ്ദീന് നിരവധി ഇടപാടുകാരുണ്ട്. ബാഗിലാക്കുന്ന കഞ്ചാവി​െൻറ പുറമെയും അടിയിലുമായി ചിപ്സ് പാക്കറ്റുകൾ അടുക്കിെവച്ചാണ് ദുബൈയിലേക്ക് കൊണ്ടുപോകുന്നതെന്നും ഇയാൾ പറഞ്ഞു. പ്രതികളെ ഞായറാഴ്ച ചേർത്തല മജിസ്ട്രേറ്റി​െൻറ വസതിയിൽ ഹാജരാക്കും. സ്ക്വാഡ് അംഗങ്ങളായ വി.എച്ച്. നിസാർ, എസ്. ഷാജികുമാർ, ടി.എ. ജോസഫ്, കെ.ജെ. സേവ്യർ, ടോണി വർഗീസ്, അരുൺകുമാർ, ബി. വൈശാഖ്, ടി.കെ. അനീഷ്, എം.ജെ. ഷൈൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.