മ​േത്സ്യാത്സവം 25 മുതൽ

കൊച്ചി: ഫിഷറീസ് വകുപ്പ് പദ്ധതിവിവരങ്ങള്‍ ജനങ്ങളിലെത്തിക്കാൻ ഇൗ മാസം 25 മുതല്‍ 27 വരെ മറൈന്‍ ഡ്രൈവില്‍ മേത്സ്യാത്സവം സംഘടിപ്പിക്കും. രാവിലെ 10-ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. 25-ന് പരാതി പരിഹാര അദാലത് നടത്തും. ഇ-സമുദ്ര മൊബൈല്‍ ആപ്ലിക്കേഷന്‍, ധനസഹായവിതരണം എന്നിവയുമുണ്ടാകും. പരാതികള്‍ ഓണ്‍ലൈനിൽ 24 വരെ സമര്‍പ്പിക്കാം. 25-ന് നേരിട്ടും പരാതി നൽകാം. വിവരങ്ങൾക്ക്: www.fisheries.kerala.gov.in/ Matsya Adaalat. അക്ഷയ സ​െൻററുകളിലും മത്സ്യഭവനുകളിലും പരാതി സമര്‍പ്പിക്കാൻ സൗജന്യസൗകര്യമുണ്ട്. മത്സ്യപ്രദര്‍ശനം, സീഫുഡ് കോര്‍ട്ട് എന്നിവയുമുണ്ടാകും. 21 വൈകീട്ട് മൂന്നിന് വിളംബരജാഥയും അഞ്ചി-ന് മറൈന്‍ ഡ്രൈവില്‍ പതാക ഉയര്‍ത്തലും സംഘടിപ്പിക്കും. മത്സ്യോത്സവം സംഘടിപ്പിക്കുന്നതിന് ഫിഷറീസ് കോപ്ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ഫിഷറീസ് ജോയൻറ് ഡയറക്ടര്‍ ലൈല ബീവി, മത്സ്യഫെഡ് മാനേജര്‍ സി.ഡി. ജോര്‍ജ്, സൈറസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.