മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ വള്ളം കടൽ ഭിത്തിയിലിടിച്ച് തകര്‍ന്നു. എൻജിന്‍ നിലച്ച വള്ളം ശക്തമായ തിരയിലകപ്പെട്ട് കടല്‍ഭിത്തിയിലിടിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നോടെ ഫോര്‍ട്ട്കൊച്ചി ദ്രോണാചാര്യക്ക് സമീപത്തെ അഴിമുഖത്താണ് സംഭവം. മാനാശ്ശേരി ഊട്ട്പറമ്പില്‍ സില്വസ്റ്ററിെൻറ മേരി മാതായെന്ന ഇരട്ട എൻജിന്‍ വള്ളമാണ് തകര്‍ന്നത്. വള്ളത്തിലുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെയും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെൻറും ചേര്‍ന്ന് രക്ഷപ്പെടുത്തി. അനീഷ്, മൈക്കിള്‍, തോമസ്, സേവ്യര്‍, ലൂയിസ്, ഷെയ്‌ക്, ഹെന്‍ട്രി, ജോഷി, പീറ്റര്‍ എന്നിവരാണ് രക്ഷപ്പെട്ടത്. വല ഭാഗികമായി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നു. തകര്‍ന്ന വള്ളം പിന്നീട് മറൈന്‍ എന്‍ഫോഴ്സ്മെൻറ് ബോട്ട് വലിച്ച് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോസ്റ്റല്‍ പൊലീസ് സി.െഎ ടി.എം. വര്‍ഗീസ്, എ.എസ്.ഐ മോഹന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഗില്‍ബെര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.