മാനഭംഗം; മധ്യവയസ്കൻ അറസ്​റ്റിൽ

കോതമംഗലം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. നേര്യമംഗലം പിറക്കുന്നം പുത്തൻകുരിശ് മുക്കണ്ണിക്കുന്നേൽ കുഞ്ഞ് എന്ന പള്ളിയാൻ കുഞ്ഞിനെയാണ് (52) ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തത്. ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ കോതമംഗലം ബസ് സ്റ്റാൻഡിൽനിന്ന് എസ്.ഐ ടി.എം. സൂഫി, എ.എസ്.ഐ ബോബൻ, എസ്.സി.പി.ഒമാരായ റെക്സ് പോൾ, ഷാൻറി ജേക്കബ് എന്നിവർ ചേർന്ന് പിടികൂടി. നിരവധി അടിപിടിക്കേസുകളിൽ പ്രതിയാണിയാൾ. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.