ആലുവ: ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍നിന്നുള്ള ഹാജിമാര്‍ക്ക് പഠനക്യാമ്പും യാത്രയയപ്പും സംഘടിപ്പിച്ചു. ആലുവ ഹിറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. മസ്ജിദുല്‍ അന്‍സാര്‍ ഇമാം എം.പി. ഫൈസല്‍ അസ്ഹരി, ആലുവ അസ്ഹറുല്‍ ഉലൂം കോളജ് അധ്യാപകന്‍ എസ്.എ. റഷീദ് മദീനി, കേരള ഹജ്ജ് ഗ്രൂപ് സെക്രട്ടറി റഫീഖ് റഹ്മാന്‍ മുഴീക്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ല സെക്രട്ടറി കെ.കെ. സലീം സ്വാഗതം പറഞ്ഞു. കെ.ബി. അബ്ദുല്ല മൗലവി സമാപന പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.