ഷഫീഖ് അമരാവതി അനുസ്മരണം

കൊച്ചി: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗവും 'ദേശാഭിമാനി' ലേഖകനുമായിരുന്ന ഷഫീഖ് അമരാവതിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി. ജോൺ ഫെർണാണ്ടസ് എം.എൽ.എ, ജയചന്ദ്രൻ സി.ഐ.സി.സി, സി.ജി. രാജഗോപാൽ, മുഹമ്മദ് അബ്ബാസ്, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി സി. നാരായണൻ, ട്രഷറർ എം.ഒ. വർഗീസ്, വൈസ് പ്രസിഡൻറ് ആർ. ഗോപകുമാർ, 'ദേശാഭിമാനി' ബ്യൂറോ ചീഫ് ഡി. ദിലീപ് എന്നിവർ സംസാരിച്ചു. ഷഫീഖ് അമരാവതി രചിച്ച ഗാനങ്ങൾ ഇബ്രാഹിം തുരുത്തി, അൻവർ അബ്ദുല്ല എന്നിവർ ആലപിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് കെ. രവികുമാർ അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി പി.ആർ. പ്രസന്ന സ്വാഗതവും ട്രഷറർ പി.എ. മെഹബൂബ് നന്ദിയും പറഞ്ഞു. യൂനിയൻ സംസ്ഥാന, ജില്ല സമിതികൾ സമാഹരിച്ച സഹായധനം ഷഫീഖി​െൻറ കുടുംബത്തിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.