ഈറ്റ ക്ഷാമം പരിഹരിക്കണം

ആലുവ: ഈറ്റ ക്ഷാമം പരിഹരിക്കണമെന്ന് സാംബവര്‍ സമാജം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അയ്യപ്പന്‍കുട്ടി ആവശ്യപ്പെട്ടു. എടത്തല സൗത്ത് ശാഖ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈറ്റവില ഇരട്ടിയാക്കിയ ബാംബൂ കോര്‍പറേഷ​െൻറ നടപടി പിന്‍വലിക്കണം. പരമ്പരാഗത ഈറ്റ തൊഴിലാളികള്‍ക്ക് സൗജന്യ നിരക്കില്‍ ഈറ്റ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.സി. രാജേഷ് അധ്യക്ഷത വഹിച്ചു. കാര്യദര്‍ശി പി.എം. ശിവന്‍, എം.എം. അയ്യപ്പന്‍, പി.എം. സുബ്രഹ്മണ്യന്‍, പി.കെ. അനു, പി.കെ. അജയന്‍, മണിയത്തറമല സുപ്രന്‍, കെ.പി. ശരവണന്‍ എന്നിവര്‍ സംസാരിച്ചു. ശാന്ത കൃഷ്ണന്‍കുട്ടി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.