നെടുമ്പാശ്ശേരി: ആധാർ കാർഡ് ബന്ധിപ്പിക്കലിന് അക്ഷയകേന്ദ്രങ്ങളിൽ വൻ തിരക്ക്. ആധാറിലെയും പാൻകാർഡിലെയും പേരിൽ വ്യത്യാസമുണ്ടെങ്കിലാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്. അങ്ങനെയുള്ളവർ ആദ്യം തെറ്റ് തിരുത്തുകയാണ് വേണ്ടത്. അതിനുശേഷം മാത്രമേ ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കാൻ കഴിയൂ. പല അക്ഷയകേന്ദ്രത്തിലും തെറ്റുതിരുത്തി നൽകുന്നില്ലെന്ന ആക്ഷേപമുണ്ട്. ചില അക്ഷയ കേന്ദ്രങ്ങളിലാകട്ടെ ഒരുദിവസം നിശ്ചിത എണ്ണത്തിൽ കൂടുതൽ തെറ്റുകൾ തിരുത്തിക്കൊടുക്കുകയുമില്ല. സർവറും നെറ്റ് കണക്ഷനും പലപ്പോഴും ശരിയായി കിട്ടുന്നില്ലെന്നാണ് അക്ഷയകേന്ദ്ര നടത്തിപ്പുകാർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.