(പടം ea53 vidyavinodini) ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനിയുടെയും എടത്തല എസ്.ഒ.എസിെൻറയും ആഭിമുഖ്യത്തിൽ നിർധനരായ വനിതകൾക്ക് തയ്യൽ പരിശീലന പരിപാടി ആരംഭിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡൻറ് എ.സി. ജോസ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം.കെ. അബ്‌ദുല്ലക്കുട്ടി, എസ്.ഒ.എസ് അസി. ഡയറക്ടർ കെ.എൽ. ജോർജ്, ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ, ഡോ.സി.ജെ. വർഗീസ് എന്നിവർ സംസാരിച്ചു. ലൈബ്രറി വനിതാവേദി സെക്രട്ടറി ടി.എ. സിന്ധു സ്വാഗതവും എസ്.ഒ.എസ് കോഓഡിനേറ്റർ എൻ.ബി. സൗമ്യ നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea53 vidyavinodini അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനിയുടെയും എടത്തല എസ്.ഒ.എസിെൻറയും സംയുക്താഭിമുഖ്യത്തിൽ നിർധനരായ വനിതകൾക്കായി ആരംഭിച്ച തയ്യൽ പരിശീലന പരിപാടി കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.