ആശുപത്രികൾ അടച്ചിടാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി -ടി.എ. മുജീബ്റഹ്മാൻ കൊച്ചി: പകർച്ചപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിച്ച് ഒട്ടേറെ പേർ മരണപ്പെടുകയും ജനം ദുരിതമനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ അടച്ചിടാനുള്ള മാനേജ്മെൻറുകളുടെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനകീയ ആരോഗ്യവേദി സംസ്ഥാന ജനറൽ കൺവീനർ ടി.എ. മുജീബ്റഹ്മാൻ. ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.