ദിലീപ്​ അനുകൂല തരംഗം തീർക്കാൻ ​െഫ്ലക്​സ്​ പ്രചാരണവും

ആലുവ : 'ഇപ്പോള്‍ നിങ്ങള്‍ക്ക് ഇദ്ദേഹത്തെ കളിയാക്കാം കൂക്കിവിളിക്കാം. പക്ഷേ ഈ കേസില്‍ ഇദ്ദേഹത്തെ മനപ്പൂർവം ആരെങ്കിലും പെടുത്തിയതാണെങ്കില്‍ പിന്നെ നിങ്ങള്‍ കാണാന്‍ പോകുന്നത് ജനപ്രിയ​െൻറ രാജകീയ റീ എൻട്രിയായിരിക്കും. ദിലീപ് എന്ന കലാകാരനെ കുറ്റവാളിയായി ഇന്ത്യൻ ജുഡീഷ്യറി തീരുമാനിക്കുന്നതുവരെ പിന്തുണക്കുന്നു'- ആലുവ പൊലീസ് ക്ലബിന് മുന്നിൽ 'മണപ്പുറം ബോയ്സി'​െൻറ പേരിൽ സ്ഥാപിച്ച ഫ്ലക്സിലെ വാചകങ്ങളാണിത്. ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാൻ സാമൂഹിക മാധ്യമങ്ങളിലടക്കം ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും വേഷം കെട്ടിയവരുടെ തിരക്കാണ്. അറസ്‌റ്റിനെ തുടര്‍ന്ന് നഷ്ടമായ താരത്തി​െൻറ പ്രതിച്ഛായയും മൂല്യവും തിരിച്ചുപിടിക്കലാണ് ലക്ഷ്യം. ഇതിനായി ചില പി.ആർ. ഏജൻസികൾ കരാറെടുത്ത് പ്രവർത്തിക്കുന്നതായാണ് വിവരം. ആലുവ പൊലീസ് ക്ലബിന് മുന്നിൽ കഴിഞ്ഞ ദിവസമാണ് ദിലീപിന് പിന്തുണ അറിയിച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. കേസില്‍ ദിലീപി​െൻറ പങ്കിനെ കുറിച്ച് സൂചനകള്‍ വന്നതുമുതല്‍ അദ്ദേഹത്തിനെതിരെ പൊതുവികാരം രൂപപ്പെട്ടിരുന്നു. അറസ്റ്റോടെ ഇത് കൂക്കിവിളികളിലേക്കും അസഭ്യവർഷത്തിലേക്കും നീങ്ങി. സ്വന്തം നാടായ ആലുവയിലാണ് ഇതി​െൻറ അലയൊലികള്‍ ആദ്യം ഉയർന്നത്. ദിലീപ് അറസ്‌റ്റിലായ രാത്രിതന്നെ ആലുവയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. കോടതിയിൽ ഹാജരാക്കുേമ്പാഴും തെളിവെടുപ്പിനെത്തിക്കുേമ്പാഴും കൂക്കിവിളിയോടെയാണ് ജനക്കൂട്ടം എതിരേൽക്കുന്നത്. ഇതെല്ലാം മറികടക്കാനാണ് സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം. രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ ദിലീപ് അനുകൂല പോസ്റ്റുകള്‍ വ്യാപകമാണ്. ഇതിന് പിന്നാലെയാണ് ദിലീപ് അനുകൂല പ്രചാരണം തെരുവുകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ദിലീപി​െൻറ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണ് ഇതിനു പിന്നിലെന്നാണ് സംശയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.