ബിസിനസ് കൊച്ചി: നൂറുകോടിയുടെ വിറ്റുവരവ് ലക്ഷ്യമാക്കി നമ്പൂതിരീസ് പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നു. മണവും ഗുണവും രുചിയും തനിമയോടെ നിലനിർത്താൻ അച്ചാറുകൾ ഭരണിയിലാക്കി വിപണിയിൽ ഇറക്കിയാണ് പുതിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്. ഒാണക്കാലത്തോടെ അമ്പതോളം ഉൽപന്നങ്ങളുമായെത്തുന്ന നമ്പൂതിരീസ് ഇൗ സാമ്പത്തിക വർഷം നൂറുകോടിയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ നീലകണ്ഠൻ നമ്പീശൻ, ഡയറക്ടർ രാജീവ് ജി. കൈമൾ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചലച്ചിത്രതാരം സുരേഷ് ഗോപിയാണ് ബ്രാൻഡ് അംബാസഡർ. 1960ൽ പ്രവർത്തനം തുടങ്ങിയ നമ്പൂതിരീസ് കേരളത്തിൽ ആദ്യമായി അച്ചാറുകൾ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിെലത്തിച്ച സ്ഥാപനമാണ്. അടുത്ത കാലത്താണ് നമ്പൂതിരീസ് നമ്പീശൻസ് ഗ്രൂപ് ഏറ്റെടുത്തത്. 10 വിഭാഗങ്ങളിലായി എഴുപതോളം ഉൽപന്നങ്ങൾ ഇൗ വർഷംതന്നെ നമ്പൂതിരീസ് വിപണിയിലെത്തിക്കുമെന്ന് നീലകണ്ഠൻ നമ്പീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.