ആലപ്പുഴയിൽ ക്വട്ടേഷൻ കേസുകൾ വർധിക്കുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്

ആലപ്പുഴ: . നിലവിൽ കേസുകളുടെ എണ്ണം പരിശോധിച്ചാൽ ഒന്നാംസ്ഥാനമാണ് ജില്ലക്ക് ഉള്ളത്. ടൂറിസവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ക്വട്ടേഷൻ സംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്. 336 കേസാണ് ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടാംസ്ഥാനം കണ്ണൂരിനും മൂന്നാംസ്ഥാനം തിരുവനന്തപുരത്തിനുമാെണന്നാണ് വിലയിരുത്തപ്പെടുന്നത്. എറണാകുളത്ത് 86 കേസാണ് ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. മിക്ക ക്വട്ടേഷൻ സംഘങ്ങളുടെയും ഒളിത്താവളമായി ജില്ല മാറുന്നതായും ആഭ്യന്തരവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഒളികേന്ദ്രങ്ങളെ കണ്ടെത്താൻ സ്പെഷൽ ടാസ്ക് ഫോഴ്സുകളെ നിയോഗിക്കണമെന്ന് റിപ്പോർട്ടിലുണ്ട്. ബ്ലേഡ് മാഫിയകളുടെയും ചില രാഷ്ട്രീയക്കാരുടെയും പിൻബലത്തോടെയാണ് ക്വട്ടേഷൻ മാഫിയ ജില്ലയിൽ വേരുറപ്പിക്കുന്നത്. ഉന്നതതലങ്ങളിൽ ഇവരുടെ സ്വാധീനം വലുതാണെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. അഞ്ചുവർഷത്തിനിടെ ക്വട്ടേഷൻ കുടിപ്പകയിൽ കൊല്ലപ്പെട്ടത് 28 പേരാണ്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ഒളിവിൽ കഴിയാൻ ഗുണ്ടകൾക്ക് സഹായകമാെണന്നും അനുമാനമുണ്ട്. ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ ഇവിടെയെത്തുന്ന സ്വദേശ-വിദേശ ഗ്രൂപ്പുകളെക്കുറിച്ചും വേണ്ടത്ര ധാരണ ഇല്ലത്രെ. മറ്റ് ജില്ലകളിൽ നടക്കുന്ന അക്രമസംഭവങ്ങളുടെ കണക്കുതീർക്കുന്ന ഇടമായും ആലപ്പുഴ മാറിയെന്നത് പൊലീസ് വിലയിരുത്തുന്നു. അതേസമയം, കേസുകളുടെ വർധനയിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.