മെട്രോ: പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെ പരീക്ഷണ ഓട്ടം തുടങ്ങി

കൊച്ചി: കൊച്ചി മെട്രോ പാലാരിവട്ടം മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് സ്റ്റേഷൻ വരെ പരീക്ഷണ ഒാട്ടം തുടങ്ങി. ഈ റൂട്ട് ആദ്യഘട്ട മെേട്രായുടെ ഭാഗമാണെങ്കിലും നിലവിൽ സർവിസുള്ളത് ആലുവ മുതൽ പാലാരിവട്ടം വരെയാണ്. സുരക്ഷ മാനദണ്ഡം പാലിക്കേണ്ടതിനാൽ മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിലാണ് ആദ്യം ഒാടിയത്. തുടർന്ന് അൽപം വേഗം കൂട്ടി. പിന്നീട് പരമാവധി വേഗമായ 80 കിലോമീറ്ററിൽ ഒാടി. ഒരു െട്രയിൻ മാത്രമാണ് പരീക്ഷണ ഓട്ടത്തിൽ പങ്കെടുത്തത്. രാവിലെ 10.50ന് പാലാരിവട്ടത്തുനിന്നാണ് ആരംഭിച്ചത്. രാത്രി എട്ടുവരെ അപ് ആൻഡ് ഡൗൺ പാതകളിൽ ഒാടി. ശനിയാഴ്ച രാവിലെ ഏഴുമുതൽ പരീക്ഷണ ഒാട്ടം തുടങ്ങും. പരീക്ഷണ ഒാട്ടത്തിന് മുന്നോടിയായി പാതയിലെ വൈദ്യുതീകരണ സംവിധാനങ്ങളും സിഗ്നൽ സംവിധാനങ്ങളും സജ്ജീകരിച്ച് വ്യാഴാഴ്ച രാത്രി പ്രവർത്തനക്ഷമമാക്കിയിരുന്നു. പരീക്ഷണ ഒാട്ടം പൂർത്തിയാക്കി സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങാനാകുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. സ്റ്റേഷനുകളുടെ നിർമാണജോലി പൂർത്തിയായിട്ടില്ല. ഇലക്ട്രിക്കൽ ജോലി, സിഗ്നൽ സംവിധാനം, സുരക്ഷ ക്രമീകരണങ്ങൾ, ടിക്കറ്റ് കൗണ്ടർ, സ്റ്റേഷൻ നിർമാണപ്രവർത്തനങ്ങൾ എന്നിവ പുരോഗമിക്കുകയാണ്. സുരക്ഷ കമീഷണർ സ്റ്റേഷനുകൾ സന്ദർശിച്ച് വിലയിരുത്തുമെന്നും അധികൃതർ അറിയിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ ജങ്ഷൻ, ലിസി ജങ്ഷൻ, എം.ജി റോഡ്, മഹാരാജാസ് കോളജ് സ്റ്റേഷനുകളാണ് പാതയിലുള്ളത്. കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ്, പ്രോജക്ട് ഡയറക്ടർ തിരുമൻ അർജുനൻ, ഡാനി തോമസ്, ടെക്നിക്കൽ ജീവനക്കാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.